ഒരുമയുടെ നിറങ്ങളിൽ ആഘോഷത്തിന്റെ പൂക്കാലം, 500 ലധികം ജീവനക്കാരെ ഒരുമിച്ച് ചേർത്ത് പഴേരി ബിസിനസ് ഗ്രൂപ്പിന്റെ ഓണാഘോഷം
ഒരുമയുടെ നിറങ്ങളിൽ ആഘോഷത്തിന്റെ പൂക്കാലം, 500 ലധികം ജീവനക്കാരെ ഒരുമിച്ച് ചേർത്ത് പഴേരി ബിസിനസ് ഗ്രൂപ്പിന്റെ ഓണാഘോഷം, ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്ന ഫാത്തിമ അനീന പഴേരിയുടെ ബ്രാൻഡ് ലോഞ്ചിങ്ങിനും സാക്ഷിയായി വേദി. പൂക്കാലം 2026 എന്ന പേരിലാണ് പഴേരി ഗ്രൂപ്പ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിച്ചത്. തെങ്കര പഴേരി പാലസിൽ നടന്ന പരിപാടി MP വികെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. പഴേരി ഗ്രൂപ്പ് MD അബ്‌ദുൾ കരീം പഴേരി എഴുതിയ Pazheriography എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ KPS പയ്യനേടത്തിനു നൽകി MP നിർവഹിച്ചു. വേദിയിൽ മാവേലിക്ക് ആദരവ് നൽകി. അബ്‌ദുൾ കരീം പഴേരിയുടെ മകൾ ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്ന ഫാത്തിമ അനീന പഴേരിയുടെ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ബ്രാൻഡ് Soulmera യുടെ ലോഞ്ചിങ് നടന്നു. മണ്ണാർക്കാടിന്റെ മുഖം കണ്ടെത്തുന്നതിനായി പഴേരി
ഗ്രൂപ്പ് സോഷ്യൽ മീഡിയയിലൂടെ തുടക്കമിടുന്ന Face of Mannarkkad ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ നിർവഹിച്ചു. പഴേരി ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് പഴേരി അധ്യക്ഷനായി. ഓണക്കളികൾ, കലാപ്രകടനങ്ങൾ, ഓണസദ്യ എന്നിവയെല്ലാം ഒരുക്കിക്കൊണ്ടാണ് ഓണാഘോഷം. *പട്ടാമ്പി ഷോറൂമിന് ലഭിച്ച ISO അംഗീകാരം ISO ഹെഡ് റാസിയിൽ നിന്ന് ഏറ്റുവാങ്ങി.* CMP സംസ്ഥാന സെക്രട്ടറി PK ശശി, TA സലാം, PR സുരേഷ്, കെ. ബാലകൃഷ്ണൻ, സി. മുഹമ്മദ് ബഷീർ, അഹമ്മദ് അഷറഫ്, KVA റഹ്മാൻ, അസീസ് ഭീമനാട്, NK നാരായണൻകുട്ടി, അബൂബക്കർ ബാവി, ഗിരീഷ് ഗുപ്ത, ഫിറോസ് ബാബു, KK അസീസ്, പഴേരി ഡയറക്ടർമാരായ ബിനീഷ് പി, നാസർ പഴേരി, അബ്‌ദുൾ ജബ്ബാർ, അബ്ബാസ്, സ്റ്റാഫംഗങ്ങൾ, ജീവനക്കാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ പങ്കെടുത്തു.







