വാക്ക് പാലിക്കാന്‍ MLA, കണ്ണംകുണ്ട് പാലത്തിന് നവംബറില്‍ തൂണുയരും, കൈകൊടുത്ത് മന്ത്രി N ഷംസുദ്ദീനും പൊതുമരാമത്ത് മന്ത്രി PK ബഷീറും

ഒടുവിൽ ആശ്വാസ വാർത്ത. അലനല്ലൂർ കണ്ണംകുണ്ടു പാലം നിർമ്മാണ പ്രവർത്തികൾ നവംബറിൽ ആരംഭിക്കും. തോരാപുരം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭരണാനുമതി നൽകാനും തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മണ്ഡലം MLA യുമായ എൻ. ഷംസുദ്ദീനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറും ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രവർത്തിക്കായുള്ള സാങ്കേതിക, ടെന്റർ നടപടികൾ ഉൾപ്പെടെയുള്ളവ വേഗത്തിലാക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. പാലം നിർമ്മാണത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും, എസ്റ്റിമേറ്റ് സാങ്കേതിക അനുമതിയ്ക്കായി





അയക്കുകയും ചെയ്തിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനായി 1.18 കോടി രൂപ റവന്യൂ വകുപ്പിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം പൂർത്തിയാക്കിയ തോരാപുരം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭരണാനുമതി നൽകുവാനും യോഗം തീരുമാനിച്ചു. ഈ വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച സാമ്പാർകോട് പാലം, കുളപ്പാടം ചങ്ങലീരി പാലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോങ്ങാട്, മണ്ണാർക്കാട് മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെല്ലിപ്പുഴയ്ക്ക് കുറുകെയുള്ള കോൽപ്പാടം പാലം നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related