അധ്യാപക അവാർഡ് നേട്ടത്തിന് പൊന്നിൻ തിളക്കമുള്ള ആദരവ്, കവിത ഗോൾഡ് ജീവനക്കാർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് M. രാജേഷിനെ കല്ലടി സ്കൂലെത്തി ആദരിച്ചു

അധ്യാപക അവാർഡ് നേട്ടത്തിന് പൊന്നിൻ തിളക്കമുള്ള ആദരവ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് M. രാജേഷിനെ കല്ലടി സ്കൂലെത്തി ആദരിച്ച് മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട് ഷോറൂം ജീവനക്കാർ. കവിത ഗോൾഡ് & ഡയമണ്ട്സ് മാർക്കറ്റിങ് മാനേജർ ഹരീഷ് M. രാജേഷിനെ പൊന്നാടയണിച്ചു. ഷോറൂം





മാനേജർ ബൈജു ഉപഹാരം കൈമാറി. കല്ലടി ഹൈസ്കൂൾ പ്രധാനധ്യാപകൻ സുധീറിന്റെ സാന്നിധ്യത്തിലാണ് ആദരവ് നൽകിയത്. അധ്യാപകനെ ആദരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ജീവനക്കാർ പങ്കുവച്ചു. അധ്യാപകന്റെ നേട്ടത്തെ നാടിന്റെ അഭിമാനമായി കാണുന്നതിൽ എം. രാജേഷ് നന്ദി പറഞ്ഞു. കവിത ഗോൾഡ് & ഡയമണ്ട്സ് ജീവനക്കാരും അധ്യാപകരും സംബന്ധിച്ചു.

Related