"വോമോണം" വോയിസ് ഓഫ് മണ്ണാർക്കാട് ഓണാഘോഷം സെപ്റ്റംബർ 6 ഞായറാഴ്ച മണ്ണാർക്കാട് GMUP സ്കൂളിൽ

കലാകായിക പരിപാടികളും മത്സരങ്ങളുമായി വോയിസ് ഓഫ് മണ്ണാർക്കാട് ഓണാഘോഷം സംഘടിപ്പിക്കുന്നു, സെപ്റ്റംബർ 6 ഞായറാഴ്ച മണ്ണാർക്കാട് GMUP സ്കൂളിലാണ് VOM എന്ന പേരിൽ ആഘോഷം നടത്തുന്നത്, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മണ്ണാർക്കാട് സജീവമായ വോയിസ് ഓഫ് മണ്ണാർക്കാടിന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഞായറാഴ്ച രാവിലെ 9 മണി മുതലാണ് നടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം





തുടങ്ങി എല്ലാ മേഖലകളിലും ഇടപെടലുകൾ നടത്തിയാണ് വോയിസ് ഓഫ് മണ്ണാർക്കാട് മുന്നോട്ട് പോകുന്നത്. മനുഷ്യർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു. വോയിസ് ഓഫ് മണ്ണാർക്കാട് ചെയർമാൻ KVA റഹ്മാൻ, കൺവീനർ നസീർ തെങ്കര, KV അമീർ, അബ്‌ദു ഒമാൽ, ഷെരീഫ് പച്ചീരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related