അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ലീഡർ കെ. കരുണാകരൻ പുരസ്‌കാരം ഡോ. KA കമ്മാപ്പക്ക്
എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ലീഡർ കെ. കരുണാകരൻ പുരസ്‌കാരം ഡോ. KA കമ്മാപ്പക്ക്, മുൻ ഡെപ്യൂട്ടി കളക്ടർ വി. പ്രഭാകരൻ നായരുടെ പേരിൽ നൽകിവരുന്ന പുരസ്‌കാരത്തിന് പാലൂർ ഉണ്ണികൃഷ്ണൻ പണിക്കർ അർഹനായി, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അവാർഡുകൾ സമ്മാനിക്കും. എടത്തനാട്ടുകരയിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ രൂപീകരിച്ച സംഘടനയാണ് അഭയം ചാരിറ്റബിൾ ട്രസ്റ്റ്. 20 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമായ ട്രസ്റ്റ് 2012 മുതൽ
ലീഡർ കെ. കരുണാകരൻ, മുൻ ഡെപ്യൂട്ടി കളക്ടർ വി. പ്രഭാകരൻ നായർ എന്നിവരുടെ പേരിൽ പുരസ്‌കാരം നൽകുന്നുണ്ട്. ഈ വർഷത്തെ ലീഡർ കെ. കരുണാകരൻ പുരസ്‌കാരത്തിന് ഡോ. KA കമ്മാപ്പയെയും, വി. പ്രഭാകരൻ നായർ പുരസ്‌കാരത്തിന് പാലൂർ ഉണ്ണികൃഷ്ണൻ പണിക്കരെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ കൈമാറും. PP ഏനു, പി. അബ്‌ദുൾ വഹാബ്, വി.കെ ഉണ്ണിക്കമ്മു തുടങ്ങി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







