ഫിനോയില്‍ ചലഞ്ചിലൂടെ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി തെങ്കര സര്‍ക്കാര്‍ ഹയർസെക്കൻഡറി സ്കൂളിലെ NSS വളഡിയേഴ്സ്
ഫിനോയിൽ ചലഞ്ചിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് തെങ്കര പഞ്ചായത്തിലെ പാലിയേറ്റീവ് കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളടങ്ങുന്ന കിറ്റ് നൽകി തെങ്കര ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് മാതൃകയായി. ഓണക്കാലത്ത് 650 ലിറ്റർ ഫിനോയിൽ നിർമ്മിക്കുകയും അത് വിറ്റ പണം ഉപയോഗിച്ച് അർഹരായ കുടുംബങ്ങൾക്ക്
പലവ്യഞ്ജന കിറ്റുകള്‍ നൽകിയത് മധുരോണം എന്ന് പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് ഗുപ്ത നിർവഹിച്ചു. വാർഡ് മെമ്പർ വിജീഷ്, പി.ടി.എ പ്രസിഡണ്ട് സുബൈദ, പ്രിൻസിപ്പൽ ജ്യോതി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് എൻ.എസ്.എസ് വളണ്ടിയർ ലീഡർ ജിജിൻ എന്നിവർ പ്രസംഗിച്ചു.







