ഓയിസ്ക ഇന്റർനാഷണൽ NGO സംഘടനയുടെ മണ്ണാർക്കാട് ചാപ്റ്റർ ഉദ്ഘാടനവും ടോപ് ടീൻസ് കോണ്ടെസ്റ്റ് 2026 ന്റെ ലോഗോ പ്രകാശനവും MES കല്ലടി കോളേജിൽ നടന്നു

ഓയിസ്ക ഇന്റർനാഷണൽ NGO സംഘടനയുടെ മണ്ണാർക്കാട് ചാപ്റ്റർ ഉദ്ഘാടനവും ടോപ് ടീൻസ് കോണ്ടെസ്റ്റ് 2026 ന്റെ ലോഗോ പ്രകാശനവും MES കല്ലടി കോളേജിൽ നടന്നു, കോളേജിലെ ബോട്ടണി ഡിപ്പാർട്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പൈതൃക സമൂഹത്തിന്റെ നിലനിൽപ്പിനായി പ്രവർത്തിക്കുന്ന ഓയിസ്‌ക ഇന്റർനാഷണൽ മണ്ണാർക്കാട് ചാപ്റ്റർ ഉദ്ഘാടനം, ചാപ്റ്റർ സ്കൂൾ തലത്തിൽ നടത്തുന്ന ടോപ് ടീൻസ് കോണ്ടെസ്റ്റ് 2026 ലോഗോ പ്രകാശനം എന്നിവ MES കല്ലടി കോളേജിലെ





ടാഗോർ ഹാളിൽ നടന്നു. മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ജാസ്മിൻ PM അധ്യക്ഷയായി. ഓയിസ്‌ക ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ജനറലും ഡയറക്ടറുമായ അരവിന്ദ് ബാബു മുഖ്യപ്രഭാഷണം നടത്തി. കോളേജ് ചെയർമാൻ KCK സെയ്താലി മുഖ്യഥിതിയായി. ഖലീൽ ചൊവ്വ, ഫിലിപ്പ് K ആന്റണി, സുരേഷ്ബാബു, കെ. സജ്‌ന, നീതു ശങ്കർ, P. മുഹമ്മദ്‌ അലി, ഓയിസ്ക ഇന്റർനാഷണൽ മേധാവികൾ, കോളേജ് മാനേജ്മെന്റ് ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related