SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ MIC യിൽ മഹ്‌ദിയ്യ വിദ്യാർത്ഥിനികളുടെ ലെഹർ ഒമ്പതാമത് ആർട്‌സ് ഫെസ്റ്റിന് തുടക്കം, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു
SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ MIC യിൽ മഹ്‌ദിയ്യ വിദ്യാർത്ഥിനികളുടെ ലെഹർ ഒമ്പതാമത് ആർട്‌സ് ഫെസ്റ്റിന് തുടക്കം, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്നും നാളെയുമായി 60 ഓളം ഇനങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കും. സമൂഹത്തിന്റെ നേർപാതിയായ സ്ത്രീകളെ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ശാക്തീകരിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും സർക്കാർ കൂടുതൽ പരിഗണന നൽകുമെന്ന് ലെഹർ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തുക്കൊണ്ട് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. വാഖിഫ് TK ഇബ്രാഹിം MIC യുടെ സ്നേഹോപഹാരം മന്ത്രിക്ക് നൽകി. MIC അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്‌ദുൾ ജബ്ബാർ അധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തകൻ ഷഫീഖ് റഹ്മാൻ ഹുദവി തോണിപ്പുറം, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹഷീദ ഇബ്രാഹിം എന്നിവരെ മന്ത്രി ഉപഹാരം നൽകി
അനുമോദിച്ചു. MIC വിമൻസ് അക്കാദമിയിൽ മഹ്ദിയ്യ കോഴ്‌സ് പഠിക്കുന്ന ഇരുന്നൂറിലധികം വിദ്യാർഥിനികളെ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നാല് ഗ്രൂപ്പുകളായി തിരിച്ച് അറുപതോളം ഇനങ്ങളിലാണ് സെപ്റ്റംബർ 8, 9 തീയതികളിൽ മത്സരങ്ങൾ നടക്കുന്നത്. SKSSF സംസ്ഥാന ജനറൽ സെക്രട്ടറി OP അഷ്‌റഫ്, MIC സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, പ്രിൻസിപ്പൽ ഫർഹാന നസ്രിൻ, കല്ലടി അബൂബക്കർ, റഹീം ഫൈസി അക്കിപ്പാടം, VK അബൂബക്കർ, സുബൈർ മൗലവി, ബഷീർ തെക്കൻ, റഷീദ് ആലായൻ, SKSSF UAE നാഷണൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെപ്തബർ പതിനൊന്നിന് വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എ. അബ്ദുൽ റാഷി നിർവഹിക്കും. മതസാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ അതിഥികളായി പങ്കെടുക്കും.







