സെവന്‍സില്‍ മണ്ണാര്‍ക്കാടിന് സ്വന്തമായൊരു ടീം എന്നത് അഭിമാനം, ഇന്ത്യയ്ക്കും വേള്‍ഡ് കപ്പ് ടീം ഉണ്ടാകണം : മന്ത്രി N ഷംസുദ്ദീന്‍, ഡോറോ റോയല്‍ സ്യൂട്ട് മണ്ണാര്‍ക്കാട് എഫ്സി ലോഞ്ചിംഗ് നടന്നു

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ ഇനി മണ്ണാർക്കാടിന്റെ സ്വന്തം ടീമും, ഡോറോ റോയൽ സ്യൂട്ട് FC ടീമിനെ പരിചയപ്പെടുത്തി മന്ത്രി എൻ. ഷംസുദ്ദീൻ, ഉദ്ഘടനവും ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സര മൈതാനത്ത് ഇനി സ്വന്തം ടീമിനായി മണ്ണാർക്കാട്ടുകാർ ആരവം മുഴക്കും. പുതിയ ഫുട്ബോൾ ടീം ഡോറോ റോയൽ സ്യൂട്ട് മണ്ണാർക്കാട് FC ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രിയും മണ്ഡലം MLA യുമായ എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മണ്ണാർക്കാട് ഹയാസ് ഗോൾഡ് & ഡയമണ്ട്സാണ് ടീമിന്റെ സീസൺ സ്പോൺസർ. കോടതിപ്പടി ഡോറോ കോർട്ട് യാർഡിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ





രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ താരങ്ങളെ ആദരിച്ചു. ASFA സംസ്ഥാന പ്രസിഡന്റ് മുഹമ്മദ്‌ ചെറൂട്ടി അധ്യക്ഷനായി. കേരള ടീം മുൻ ക്യാപ്റ്റൻ ആസിഫ് സഹീർ മുഖ്യാതിഥിയായി. കുഴഞ്ഞുവീണു മരിച്ച തെങ്കര സ്വദേശി ഷമീറിന്റെ കുടുംബത്തിന് മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷന്റെ ധനസഹായം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നീതു ശങ്കർ, നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന, കെ. ബാലകൃഷ്ണൻ, സി. മുഹമ്മദ് ബഷീർ, ASFA ജില്ല പ്രസിഡന്റ് ഫിറോസ് ബാബു, ഹബീബ്, യൂസഫ് ഏറുമാടൻ, നഗരസഭ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ, കായികരംഗത്തു നിന്നുള്ളവർ, വിവിധ ക്ലബ്‌ പ്രതിനിധികൾ പങ്കെടുത്തു.

Related