അട്ടപ്പാടി ഇരട്ട കൊലപാതകം : പ്രതിയെ പിടികൂടി പോലീസ്

അട്ടപ്പാടി പുതൂർ ചീരക്കടവ് ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവത്തിലെ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശി പ്രാവത് ദാസിനെയാണ് പിടികൂടിയത്. കൊലപാതക കുറ്റം പൊലീസിനോട് പ്രതി സമ്മതിച്ചതായാണ് വിവരം. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം

മാത്രമെന്നും പ്രതി മൊഴി നൽകി. കൊലപാതക കാരണം വ്യക്തമായിയിട്ടില്ല. പാലക്കാട്‌ നിന്ന് പശ്ചിമബംഗാളിലെത്തിയാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. ഭവാനിപുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലായിരുന്നു യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ. പുഴയിൽ വച്ചു തന്നെയാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് നിഗമനം.

Related