M sand നും P sand നും മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഇനി ദൂരെ പോകേണ്ട, ക്വാളിറ്റില്‍ കോംപ്രമൈസില്ല, നിര്‍മ്മാണ ഉത്പന്നങ്ങളുമായി വി.ആര്‍ സാന്‍റ് ചിറക്കല്‍പ്പടി പാലച്ചുവട് ആരംഭിച്ചു

നിങ്ങളുടെ സ്വപ്ന ഭവനവും സ്ഥാപനങ്ങളുമെല്ലാം ഇനി കൂടുതൽ കരുത്തോടെ പടുത്തുയർത്താം, പ്രതിസന്ധികളിൽ തളരാതെ 4 സുഹൃത്തുക്കൾ ആത്മവിശ്വാസംകൊണ്ട് സഫലമാക്കിയ സംരംഭം, VR സാൻഡ്‌സ് ചിറക്കൽപ്പടി പാലച്ചുവട് പ്രവർത്തനമാരംഭിച്ചു. കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള M സാൻഡ്, P സാൻഡ് എന്നിവയൊന്നും തേടി ഇനി ദീർഘദൂരം സഞ്ചരിക്കേണ്ട. ഏറ്റവും നല്ല രീതിയിൽ നിലവാരത്തോടെ അവ ലഭ്യമാക്കാൻ അരികിലിനി VR സാൻഡുണ്ട്. ക്രഷർ മേഖലയിൽ ജോലിചെയ്തിരുന്ന 4 സുഹൃത്തുക്കളുടെ 10 വർഷത്തെ സൗഹൃദത്തിന്റെയും 2 വർഷത്തെ പരിശ്രമത്തിന്റെയും ഫലമാണ് ചിറക്കൽപ്പടി അമ്പാഴക്കോട് കല്ലാംകുഴി റോഡിൽ പാലച്ചുവട്ടിൽ പ്രവർത്തനമാരംഭിച്ച VR സാൻഡ്‌സ്. യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി ചന്ദ്രൻ നിർവഹിച്ചു. വിനോദ്, രഞ്ജിത്ത്, ലത്തീഫ്, രാജു എന്നീ യുവാക്കൾ പ്രതിസന്ധികളെ തരണം ചെയ്ത് പടുത്തുയർത്തിയ VR സാൻഡ്‌സിൽ





നിന്ന് നിർമ്മാണ പ്രവർത്തികൾക്കായുള്ള M Sand, P sand, മെറ്റൽ എന്നിവ വാങ്ങാനാകും. ഇവയുടെ വലിയ രീതിയിലുള്ള വിപണനം മാത്രമല്ല, ഗുഡ്‌സ് വാഹനങ്ങളിലുൾപ്പെടെ സൈറ്റുകളിലേക്ക് എത്തിച്ചു നൽകുന്ന രീതിയിലാണ് VR സാൻഡിന്റെ പ്രവർത്തനം. അതിനാൽ തന്നെ തെങ്കര, തച്ചമ്പാറ, മണ്ണാർക്കാട്, കരിമ്പ, കുമരംപുത്തൂർ, കാഞ്ഞിരപ്പുഴ തുടങ്ങി സമീപ പഞ്ചായത്തിലുള്ളവർക്ക് ഏറെ ഉപകാരപ്രദമാകും. ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഉപഭോക്താക്കളിലേക്ക് ഉത്പന്നമെത്തിക്കുകയാണ് ലക്ഷ്യമെന്ന് യൂണിറ്റ് ഉടമകൾ പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ, നിസാർ മുഹമ്മദ്‌, രവി അടിയത്ത്, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 73 06 31 82 72, 97 46 46 64 89 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related