കണ്ണംകുണ്ട് പാലത്തിന്‍റെ പ്രാരംഭ നടപടികളാരംഭിച്ചു. സ്ഥലത്ത് പരിശോധന നടത്തി ഉദ്യോഗസ്ഥർ

അലനല്ലൂർ കണ്ണoകുണ്ട് പാലം നിർമ്മാണത്തിന്റെ പ്രാരംഭഘട്ട നടപടികൾ തുടങ്ങി. ഭൂമി നൽകാൻ സമ്മതപത്രം സമർപ്പിച്ചവർക്ക് അതുമായി ബന്ധപ്പെട്ട വിശദീകരണം നൽകാൻ റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തി. ഏറ്റെടുത്ത ഭൂമിക്കുള്ള തുക എത്രയും പെട്ടെന്ന് കൈമാറുമെന്ന് പാലക്കാട് LA സ്പെഷ്യൽ തഹസിൽദാർ എ. മുരളീധരൻ പറഞ്ഞു. പ്രവർത്തികൾ അതിവേഗം നടപ്പിലാക്കും. പാലം നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. പാലത്തിലെ പാസ്സേജ്, റാമ്പ് തുടങ്ങിയവയുടെ കാര്യങ്ങൾ പരിസ്ഥിതി ആഘാത പഠനത്തിന് വരുന്ന ഉദ്യോഗസ്ഥരുമായി പങ്കുവെക്കണമെന്നും അദ്ദേഹം





വ്യക്തമാക്കി. പാലം നിർമ്മാണം നവംബറിൽ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും, പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറും കഴിഞ്ഞമാസം ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. സമ്മതപത്രം സമർപ്പിച്ചവർക്ക് വിശദീകരണം നൽകുന്നതിനൊപ്പം, ഒരു സർവേ നമ്പർ കൂടി അധികമായി ചേർക്കേണ്ടിവന്നതിനാൽ ഈ ഭൂമിയുടെ സമ്മതപത്രം സ്വീകരിക്കാനുമാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകൾക്കുള്ള സംശയങ്ങൾ ദുരീകരിച്ചു. സ്ഥലത്ത് പരിശോധന നടത്തി. മണ്ണാർക്കാട് തഹസീൽദാർ അബ്ദുറഹ്മാൻ പോത്തുകാടൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ബ്രിഡ്ജസ് സി. ഗിരീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.

Related