ആതുര ശുശ്രൂഷ രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട് മണ്ണാർക്കാട് ന്യൂ അൽമ ആശുപത്രി. 31-ാം വാർഷികാഘോഷവും വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനവും മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

മണ്ണാർക്കാട് കോടതിപ്പടി MP ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം നടന്നത്. ചില കോർപറേറ്റ് ഭീമന്മാർ കേരളത്തിന്റെ ആരോഗ്യമികവിനെ കവർന്നെടുക്കാൻ ശ്രമിക്കുന്നുവെന്നത് ദുഖകരമാണ്, കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങളാണ് സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സൗകര്യങ്ങളെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കാത് ലാബ്, OT കോംപ്ലക്സ്, എമർജൻസി ഡിപ്പാർട്മെന്റ്, ഫീറ്റൽ മെഡിസിൻ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരൻ ഓൺലൈൻ മുഖേന ആശംസകൾ നേർന്നു. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ഹോസ്പിറ്റൽ ചെയർമാൻ ഡോ. KA കമ്മാപ്പയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. മസ്തിഷ്ക മരണം സംഭവിച്ച ഭീമനാട് സ്വദേശി ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ





തീരുമാനമെടുത്ത മാതാപിതാക്കളെ വേദിയിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന വോയ്‌സ് ഓഫ് മണ്ണാർക്കാടിന് ഒക്സിജൻ കോൺസൺട്രേറ്റർ വാങ്ങുന്നതിനായുള്ള ധനസഹായം ഡോ. കമ്മാപ്പയും പഴേരി ഷെരീഫും ചേർന്ന് ഭാരവാഹികൾക്ക് കൈമാറി. നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് നീതു ശങ്കർ, മെട്രോ ഇന്റർനാഷണൽ ചെയർമാൻ മുഹമ്മദ്‌ മുസ്തഫ, ആശുപത്രി മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ താരിഖ്‌, എക്സിക്യൂട്ടീവ് ഡയറക്ടർ നബീൽ മുഹമ്മദ്, CM സബീറലി, കളത്തിൽ അബ്‌ദുള്ള, PK ശശി, KP സുരേഷ് രാജ്, അഹമ്മദ് അഷറഫ്, VV ഷൗക്കത്തലി, NK നാരായണൻകുട്ടി, സി. മുഹമ്മദ്‌ ബഷീർ, എം. പുരുഷോത്തമൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, കൗൺസിലർമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, ആശുപത്രി ജീവനക്കാർ പങ്കെടുത്തു.

Related