ഭിത്തിതുരന്ന് കടയിൽകയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. പാണ്ടിക്കാട് സ്വദേശി സുനീര്‍ ബാബുവാണ് അറസ്റ്റിലായത്
ഭിത്തിതുരന്ന് മൈബൈല്‍ കടയുടെ അകത്തുകയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ സുനീര്‍ ബാബു (46) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായിലാണ് കേസിനാസ്പദമായ സംഭവം. കോടതിപ്പടിയിലെ ഐബെറി മൊബൈല്‍ ഷോപ്പില്‍ നിന്നും 10 മൈബല്‍ ഫോണുകളും ടാബുമാണ് കവര്‍ന്നത്. പോലീസ് അന്വേഷണം
നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് പാലക്കാട് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ മോഷണകേസുകള്‍ ഉണ്ടെന്നും അതിഥി തൊഴിലാളികളുടെ മൊബൈള്‍ഫോണുകള്‍ മോഷ്ടിക്കുന്നതാണ് പതിവെന്നും എസ്.ഐ. വി.വിവേക് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാജേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ റംഷാദ്, ബിബിന്‍, കൃഷ്ണകുമാര്‍, രമേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.







