ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ 7.060 gm മെത്താഫിറ്റമിനുമായി അലനല്ലൂർ സ്വദേശിയെ മണ്ണാർക്കാട് എക്സൈസ് പിടികൂടി

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ 7.060 gm മെത്താഫിറ്റമിനുമായി അലനല്ലൂർ സ്വദേശിയെ മണ്ണാർക്കാട് എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ നിധിൻ കെ. വി ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഇന്ന് രാവിലെ വട്ടമ്പലത്ത് നിന്നും സാഗർ ബിജു പിടിയിലായത്. മയക്കുമരുന്ന് കൈമാറ്റം നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രദേശത്ത് ലഹരി മാഫിയ മയക്കുമരുന്ന് ഉപയോഗവും കൈമാറ്റവും നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനാൽ എക്സൈസ് ഷാഡോ സംഘം ഇവിടം നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂരിൽ





നിന്നാണ് മെത്തഫിറ്റാമിൻ എത്തിക്കുന്നതെന്ന് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അരലക്ഷത്തോളം രൂപ വരും. മണ്ണാർക്കാടും പരിസരപ്രദേശങ്ങളിലും യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രൂപേഷ് കെ സി, പ്രിവന്റീവ് ഓഫീസർമാരായ ഹംസ. എ , സ്റ്റാലിൻ സ്റ്റീഫൻ, മഹേഷ് വി.പി സിവിൽ എക്സൈസ് ഓഫീസർ അഖിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related