സ്വർണശോഭ മങ്ങാത്ത 50 വർഷങ്ങൾ, മണ്ണാർക്കാടിന്റെ മണ്ണിൽ വിശ്വാസത്തിന്റെ കയ്യൊപ്പ് ചാർത്തിയ RS ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ഷോറൂം തുറന്നു പ്രവർത്തനമാരംഭിച്ചു

സ്വർണശോഭ മങ്ങാത്ത 50 വർഷങ്ങൾ, മണ്ണാർക്കാടിന്റെ മണ്ണിൽ വിശ്വാസത്തിന്റെ കയ്യൊപ്പ് ചാർത്തിയ RS ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ഷോറൂം തുറന്നു പ്രവർത്തനമാരംഭിച്ചു, ഉദ്ഘാടന വേദിയെ ഹരം കൊള്ളിച്ച് നടി എസ്തർ അനിൽ. തന്റെ ഭാര്യ ശാന്തകുമാരിയുടെ പേരും ഒപ്പം ചേർത്തുക്കൊണ്ടാണ് RS ഗ്രൂപ്പ് ചെയർമാൻ രാമകൃഷ്ണൻ RS ജ്വല്ലറി തുടങ്ങുന്നത്. മണ്ണാർക്കാടിന്റെ മണ്ണിൽ 50 വർഷക്കാലം വിശ്വാസത്തിന്റെ സ്വർണ തിളക്കം നൽകികൊണ്ട് പ്രവർത്തിച്ചുപോന്ന RS ഗോൾഡ് & ഡയമണ്ട്സ് പുതിയ മുഖത്തോടെ പ്രവർത്തനമാരംഭിച്ചു. ധർമർ കോവിലിന് എതിർവശമുള്ള ഷോറൂമിന്റെ സമീപത്തായാണ് അതിവിപുലവും കൂടുതൽ സൗകര്യത്തോടെയും പുതിയ ഷോറൂം തുറന്നത്. സിനിമാതാരം എസ്തർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന നടന്നു. ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന നിർവഹിച്ചു. ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ ആഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരവുമായാണ് RS ഗോൾഡ് & ഡയമണ്ട്സ് എത്തിയിരിക്കുന്നത്. ഷോറൂം സന്ദർശകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകി. വിവാഹ ആവശ്യങ്ങൾക്കായുള്ള നവീനവും പരമ്പരാഗതവുമായ ഡിസൈനുകളിലുള്ള വെഡ്ഡിംഗ് കളക്ഷനുകൾ, ഡെയ്ലിവെയർ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ എന്നിവയെല്ലാം RS





ഗോൾഡ് & ഡയമണ്ട്സിൽ നിന്ന് വാങ്ങാനാകും. സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെ പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെന്നവർക്ക് ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഒരോ 50,000 രൂപയുടെ പർച്ചേസിനും സാരി സമ്മാനമായി ലഭിക്കും. മാത്രമല്ല, ഷോറൂമിൽ നിന്നുള്ള എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നേടാനാകും. 92.5 ഹാൾമാർക്കഡ് സിൽവർ ജ്വല്ലറി ശേഖരമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. ബ്രേസ് ലെറ്റ്, ചെയിൻ, ടർക്കിഷ്, ഇറ്റാലിയൻ റിംഗുകൾ, ഗിഫ്റ്റ് ഐറ്റംസ് എന്നിവയെല്ലാം വെള്ളിയിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. നോർമൽ, ട്രെന്റി ആഭരണങ്ങൾ വിപണിയിലെ ഏറ്റവും ന്യായമായ പണിക്കൂലിയിൽ ഇവിടെനിന്ന് ലഭ്യമാകും. മണ്ണാർക്കാട്ടുകാരുടെ പിന്തുണയാണ് 50 വർഷക്കാലത്തെ സ്ഥാപനത്തിന്റെ വളർച്ചയെന്ന് RS ഗ്രൂപ്പ് ചെയർമാൻ TK രാമകൃഷ്ണൻ പറഞ്ഞു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ വിദ്ഗ്ധരായ സെയിൽസ് കൺസൾട്ടന്റുമാരുടെയും ജ്വല്ലറി ഡിസൈനർമാരുടെയും സേവനവും ഷോറൂം ഒരുക്കിയിട്ടുണ്ട്. KVVES യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ, ഷമീർ യൂണിയൻ, ഷോറൂം ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 88 48 42 91 62 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related