മണ്ണാർക്കാട് ടൗൺ ജംഗ്ഷൻ SBI ബാങ്കിന്റെ ATM ൽ നിന്നും പണം പിൻവലിക്കവേ വയോധികനിൽ നിന്ന് 40000 രൂപ പിടിച്ചുപറിച്ച സംഭവത്തിലെ പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി
മണ്ണാർക്കാട് ടൗൺ ജംഗ്ഷൻ SBI ബാങ്കിന്റെ ATM ൽ നിന്നും പണം പിൻവലിക്കവേ വയോധികനിൽ നിന്ന് 40000 രൂപ പിടിച്ചുപറിച്ച സംഭവത്തിലെ പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി. കാരാകുർശ്ശി വാഴെമ്പുറം സ്വദേശി പ്ലാവിൻതോൾ വീട്ടിൽ ഫവാസാണ് തൃത്താലയിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ആണ്ടിപ്പാടം
ഐശ്വര്യ നിവാസിൽ പരമേശ്വൻ നായർ ATM ൽ നിന്ന് പണം പിൻവലിച്ചത്. രണ്ട് യുവാക്കൾ ഇയാളിൽ നിന്ന് പണം പിടിച്ചുപറിച്ച് കടന്നുകളയുകയിരുന്നു. കൂട്ടുപ്രതി സനീഷ് ഒളിവിലാണ്. ഫവാസുമായെത്തി പോലീസ് തെളിവെടുപ്പു നടത്തി. തൃത്താലയിലെ ATM ലും ഇയാൾ സമാനമായ പിടിച്ചുപറിക്ക് ശ്രമിച്ചതായാണ് വിവരം







