അട്ടപ്പാടി ഭവാനിപുഴയില്‍ പരുപ്പന്‍തറ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മണ്ണാര്‍ക്കാട് നിന്ന് വിനോദ സഞ്ചാരത്തിനായി പോയ സ്ത്രീ മരിച്ചു.

അട്ടപ്പാടി ഭവാനിപുഴയില്‍ പരുപ്പന്‍തറ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മണ്ണാര്‍ക്കാട് നിന്ന് വിനോദ സഞ്ചാരത്തിനായി പോയ സ്ത്രീ മരിച്ചു. മണ്ണാര്‍ക്കാട് ഉപ്പുകോടന്‍ വീട്ടില്‍ 52 കാരി ബുഷറയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 6:30 ഓടെയാണ് സംഭവം. ഇവരുടെ കുടുംബമടക്കം 40 ഓളം പേര്‍ ആ സമയത്ത് പുഴയില്‍ ഉണ്ടായിരുന്നു. ദിവസങ്ങളായി





ഇവിടെ കാട്ടാനയുടെ സാന്നിധ്യമുണ്ട്. തേക്കുവട്ട ഭാഗത്ത് നിന്ന് ആന വരുന്നുണ്ടെന്ന് വനപാലകര്‍ അറിയിച്ചിട്ടും പുഴയിലുള്ളവര്‍ കയറാന്‍ കൂട്ടാക്കിയില്ലെന്നാണ് അറിയുന്നത്. ഉടനെ എത്തിയ ആനയെ കണ്ട് ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടയിലാണ് ആനയുടെ ആക്രമണമുണ്ടാത്. പരുക്കേറ്റ സ്ത്രീയെ അട്ടപ്പാടിയിലും തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Related